ന്യൂഡല്‍ഹി: ജാതി അടിസ്ഥാനമാക്കി സംവരണം നല്കുന്നതിനെതിരേ എന്‍എസ്എസ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എന്‍എസ്എസും കേരള വൈശ്യ ക്ഷേമസഭയും നല്കിയ ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ തകര്‍ക്കുമെന്നായിരുന്നു എന്‍എസ്എസിന്റെ വാദം. ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കാനാവില്ലെന്നു നിരീക്ഷിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി.
പിന്നാക്കാവസ്ഥ നിശ്ചയിക്കേണ്ടത് ജാതിയുടെ അടിസ്ഥാനത്തിലാവരുതെന്നും ഭാഗികമായെങ്കിലും വര്‍ഗാടിസ്ഥാനത്തിലുള്ള സംവരണമാണ് വേണ്ടതെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, വാദങ്ങളിലേക്കു കടക്കാന്‍ കോടതി തയാറായില്ല. പരാതിക്കാര്‍ക്ക് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചുകൂടായെന്നു ചോദിച്ച കോടതി, ഹര്‍ജി തള്ളുകയായിരുന്നു.
Post Your Comments