MollywoodCinemaEntertainment

എനിക്കപ്പൊം അഭിനയിക്കില്ലെന്ന് പറഞ്ഞു അവര്‍ പിന്മാറി; വെളിപ്പെടുത്തലുമായി ചാലക്കുടിക്കാരന്‍ ചങ്ങാതി രാജമണി

താന്‍ നായകനായതിന്റെ പേരില്‍ ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു നിരവധിപ്പേര്‍ പിന്മാറിയതായി സെന്തില്‍ പറയുന്നു

വിനയന്‍ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ചിത്രത്തില്‍ കലാഭവന്‍ മണിയായി വേഷമിട്ട സെന്തില്‍ കൃഷ്ണ സിനിമയുടെ സ്വപ്ന നിമിഷത്തിലാണ്, സ്റ്റേജ് പ്രോഗ്രാമുകളിലും, ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമായ സെന്തിലിനു സിനിമയിലേക്കുള്ള എന്ട്രി അപ്രതീക്ഷിതമായിരുന്നു. കലാഭവന്‍ മണിയായി വെള്ളിത്തിരയിലെത്താന്‍ ഭാഗ്യം ലഭിച്ച സെന്തില്‍ ഏറെ വേദനയോടെ മറ്റൊരു സംഭവം വെളിപ്പെടുത്തുകയാണ്.

താന്‍ നായകനായതിന്റെ പേരില്‍ ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു നിരവധിപ്പേര്‍ പിന്മാറിയതായി സെന്തില്‍ പറയുന്നു. അത് തന്നില്‍ വലിയ വേദനയുണ്ടാക്കിയെന്നും സെന്തില്‍ പങ്കുവെയ്ക്കുന്നു.

‘തറ കോമഡി ചെയ്യുന്ന ഒരാള്‍ നായക നടനാകുന്നത് അംഗീകരിക്കാനാകില്ലെന്ന്  പറഞ്ഞു എന്നോടൊപ്പം അഭിനയിക്കാന്‍  പലരും വിസമ്മതം പ്രകടിപ്പിച്ചു, മനസ്സ് വല്ലാതെ വേദനിച്ച നിമിഷത്തില്‍ വിനയന്‍ സാര്‍ ആണ് എല്ലാ പിന്തുണയും നല്‍കിയിരുന്നത്, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയില്‍ കലാഭവന്‍ മണിയെ നായകനാക്കിയപ്പോഴും ഇതേ അനുഭവം അദ്ദേഹത്തിനുണ്ടായിട്ടുണ്ടെന്നും, അതൊക്കെ ചിന്തിച്ചപ്പോള്‍ കൂടുതല്‍ ആത്മമാവിശ്വസത്തോടെ മുന്നേറാനുള്ള ശക്തി ലഭിച്ചുവെന്നും സെന്തില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ്‌ ദി എഡിറ്റേഴ്സ് എന്ന പ്രോഗ്രാമില്‍ സംസാരിക്കുകായിരുന്നു സെന്തില്‍ കൃഷ്ണ എന്ന രാജാമണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button