ന്യൂഡല്‍ഹി: സഞ്ജീവ് ഭ’ട്ട് പൊലീസ് കസ്റ്റഡിയില്‍. അതേസമയം, കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നതില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണം തേടി. കോടതിയെ സമീപിക്കുന്നതില്‍ നിന്ന് സഞ്ജീവ് ഭട്ടിനെ പോലീസ് വിലക്കുന്നുവെന്ന് ഭാര്യ ശ്വേത ഭട്ട് കോടതിയെ അറിയിച്ചിരുന്നു.
ശ്വേതയുടെ ആരോപണം ശരിയെങ്കില്‍ സംഭവം ഗൗരവമേറിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 20 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭട്ട് ഏറെനാളായി പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ കാണാനില്ലെന്നുള്പ്പെടെ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കോടതി നടപടി.
Post Your Comments