KeralaLatest News

മൂന്നുതവണ അപേക്ഷ നൽകി കാത്തിരുന്നിട്ടും കേരളം നൽകാതിരുന്ന ജോലി ചിത്രക്ക് നൽകി റെയിൽവേ

ഒരുവർഷത്തിലധികം പഴക്കമുള്ള ജോലി വാഗ്ദാനം കേരളം മറന്നപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ റെയിൽവേ ഇന്നലെ നിയമന ഉത്തരവും പുറത്തിറക്കി.

ഭുവനേശ്വർ ∙ മൂന്നുതവണ അപേക്ഷ നൽകി കാത്തിരുന്നിട്ടും കേരളം നൽകാതിരുന്ന ജോലി പി.യു.ചിത്രയ്ക്കു റെയിൽവേ നൽകി. ഏഷ്യൻ ഗെയിംസിലെ വെങ്കലനേട്ടത്തോടെ നാടിന്റെ അഭിമാനമായ താരത്തിനു ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ സീനിയർ ക്ലാർക്കായാണു നിയമനം. റെയിൽവേ പാലക്കാട് ഓഫിസിൽനിന്നു ചിത്ര ഇന്നു നിയമന ഉത്തരവു കൈപ്പറ്റും. തുടർന്നു ഭുവനേശ്വറിലേക്കു പോകും. ഇതോടെ ഭുവനേശ്വറിൽ നാളെ ആരംഭിക്കുന്ന ദേശീയ ഓപ്പൺ അത്‍ലറ്റിക്സിൽ ചിത്ര റെയിൽവേക്കായി മൽസരത്തിനിറങ്ങും.

കഴിഞ്ഞവർഷം, ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിലെ സ്വർണനേട്ടത്തിനു പിന്നാലെ ചിത്രയ്ക്കു ജോലി നൽകുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്. ഒരുവർഷത്തിലധികം പഴക്കമുള്ള ജോലി വാഗ്ദാനം കേരളം മറന്നപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ റെയിൽവേ ഇന്നലെ നിയമന ഉത്തരവും പുറത്തിറക്കി. ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ടീമിൽനിന്നു ചിത്രയെ തഴഞ്ഞതു വിവാദമായതോടെ താരത്തെ ജോലി നൽകി സംരക്ഷിക്കുമെന്നു സംസ്ഥാന സർക്കാർ വീണ്ടും അറിയിച്ചു.

കഴിഞ്ഞമാസം ഏഷ്യൻ ഗെയിംസ് മെഡൽനേട്ടത്തിനുശേഷം ജോലിക്കായി ചിത്ര കായികമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. പലതവണ ആവർത്തിക്കപ്പെട്ട ഈ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കായതോടെയാണു റെയിൽവേയിൽ ജോലിക്ക് അപേക്ഷ നൽകിയത്. . ഓപ്പൺ നാഷനൽസിൽ ബുധനാഴ്ചയാണു ചിത്രയുടെ 1500 മീറ്റർ മൽസരം. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ ലോങ്ജംപ് താരം നീന പിന്റോയും ചാംപ്യൻഷിപ്പിൽ റെയിൽവേക്കായാണ് ചിത്ര മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button