Latest NewsKerala

പോലീസിന്റെ വിവാദ വീഡിയോ ; അന്വേഷണം പാതിവഴിയിൽ

ഈ രീതിയിൽ നിരവധി കേസുകൾ പോലീസുകാർക്കെതിരെ ഉണ്ടായിട്ടുണ്ടെങ്കിലും

കോഴിക്കോട് : ദുരിതാശ്വാസ നിധിയിലേക്കുള്ള പണം ശേഖരണവുമായി ബന്ധപ്പെട്ടു വിവാദ വീഡിയോ പോലീസിന്റെ വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത പോലീസ് ദ്യോഗസ്ഥയ്ക്കെതിരായ അന്വേഷണം പാതിവഴിയിൽ.

ഈ രീതിയിൽ നിരവധി കേസുകൾ പോലീസുകാർക്കെതിരെ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ അന്വേഷണവും നിലച്ച മട്ടാണ്. അടുത്തു നടന്ന 4 കേസുകളിൽ മൂന്നിലും അന്വേഷണം പൂർത്തിയായിട്ടില്ല. കോഴിക്കോട് ട്രാഫിക് സ്റ്റേഷൻ എസ്ഐ ഉൾപ്പെട്ട സംഭവത്തിൽ മാത്രമാണ് അന്വേഷണം പൂർത്തിയായത്. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അപമാനിക്കുന്ന പോസ്റ്റാണ് ഇദ്ദേഹം വാട്സാപ്പിൽ പ്രചരിപ്പിച്ചത്. മക്കളുടെ കയ്യബദ്ധമെന്ന വിശദീകരണം കണക്കിലെടുത്തു നടപടിയുണ്ടായില്ല.

മുൻപ് വനിതാ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ രാഷ്ട്രീയ പോസ്റ്റ് പ്രചരിപ്പിച്ചപ്പോൾ ഇവരെ സ്വന്തം സ്ഥലമായ ബേപ്പൂരിലേക്കു സ്ഥലം മാറ്റുകയാണ് ചെയ്തത്. പോലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പിനു പിന്നാലെ പന്നിയങ്കര എഎസ്ഐ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ എസ്ഐ അടക്കമുള്ളവർ സിപിഎമ്മുകാരെന്ന് ആരോപിച്ചു പോസ്റ്റ് ഇട്ടിരുന്നു.ഇയാളെ പൊലീസ് ആസ്ഥാനത്തേക്കു സ്ഥലം മാറ്റിയെങ്കിലും തുടർനടപടി ഉണ്ടായില്ല. ഇത്തരത്തിൽ പോലീസുകാർക്കെതിരെയുള്ള നിരവധി കേസുകളാണ് എങ്ങുമെത്താതെ പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button