KeralaLatest News

തവനൂർ വൃദ്ധസദനത്തിലെ കൂട്ട മരണം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു

തവനൂർ വൃദ്ധസദനത്തിൽ രണ്ട് ദിവസത്തിനിടെ മരിച്ചത് 4 പേർ

മലപ്പുറം: വൃദ്ധസദനത്തിൽ കൂട്ടമരണം. തവനൂർ വൃദ്ധസദനത്തിൽ രണ്ട് ദിവസത്തിനിടെ മരിച്ചത് 4 പേർ. വൃദ്ധസദനത്തിലെ അന്തേവാസികളായ കൃഷ്ണ ബോസ് , വേലായുധൻ,കാളിയമ്മ, ശ്രീദേവിയമ്മ എന്നിവരാണ് മരിച്ചത്.

ഒരാൾ ഇന്നലെയും 3 പേർ ഇന്നുമാണ് മരിച്ചത്. വാർദ്ധക്യ സഹജമായ അസുഖം മൂലമാണ് മരണമെന്ന് അധികൃതർ വ്യക്തമാക്കി . മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ അന്തേവാസികൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ സാമൂഹ്യനീതി ഓഫീസർ എന്നിവർ മൂന്നാഴ്ചക്കകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം കെ.മോഹൻകുമാർ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button