Latest NewsUAE

മൊബൈലിലൂടെ വ്യക്തിഗത വിവരം ചോര്‍ത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് മാനത്തിന് വിലയിട്ട് പണംതട്ടുന്ന സംഘം വിലസുന്നു; ജനം ഭീതിയില്‍

ഇതുവരെ 5 ഒാളം ആളുകളുടെ വിവരം ചോര്‍ത്തിയതായി പരാതി ലഭിച്ചതായി ദുബായ് പോലീസ് അറിയിച്ചു

ദുബായ്:  മൊബെെലില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും വ്യക്തിഗത വിവരങ്ങള്‍ ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവ ചോര്‍ത്തിയെന്നും അവ പ്രചരിപ്പിക്കുമെന്നും സന്ദേശങ്ങള്‍ അയച്ച് മാനസികമായി തളര്‍ത്തി പണം തട്ടുന്ന സംഘം ദുബായില്‍ ജനങ്ങളെ ഭീതിയാലാഴ്ത്തി വിലസുന്നു. ഇതുവരെ 5 ഒാളം ആളുകളുടെ വിവരം ചോര്‍ത്തിയതായി പരാതി ലഭിച്ചതായി ദുബായ് പോലീസ് അറിയിച്ചു.

സ്ത്രീകള്‍ അടക്കമുളളവരുടെ വിവരങ്ങള്‍ ഇത്തരക്കാര്‍ ചോര്‍ത്തി. വിവരങ്ങള്‍ പ്രചരിപ്പിക്കാതെ ഇരിക്കണമെങ്കില്‍ പണം ആവശ്യപ്പെടുകയാണ്. മറിച്ച് പണം നല്‍കാത്ത പക്ഷം ഇവര്‍ ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി ഉയര്‍ത്തുന്നു. ഭീഷണി സന്ദേശം ലഭിച്ച ചിലര്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പക്ഷേ കുറേപേര്‍ മാനം ഭയന്ന് ഇവര്‍ക്ക് പണം നല്‍കുകയും ചെയ്തു.

ചിലര്‍ക്ക് ചെന്ന സന്ദേശങ്ങള്‍ ഇപ്രകാരമായിരുന്നു. താങ്കളുടെ ഇന്‍റെര്‍നെറ്റ് ഉപഭോഗം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരീക്ഷിച്ച് വരികയാണെന്നും ഇതില്‍ നിന്ന് താങ്കള്‍ ചില പോണ്‍ സെെറ്റുകള്‍ സന്ദര്‍ശിച്ചതായി മനസിലാക്കുന്നുവെന്നും ,ഞങ്ങള്‍ ഈ വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് പങ്കുവെക്കാന്‍ ആഗഹിക്കുന്നില്ലെന്നും ഒരിപക്ഷേ താങ്കളോട് ഞങ്ങള്‍ ആവശ്യപ്പെടുന്ന പണം അങ്ങ് നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ ഇത് പ്രസിദ്ധപ്പെടുത്താന്‍ നിര്‍ബന്ധിതരായിത്തീരുമെന്ന രീതിയിലൊക്കെ മനസിനെ തളര്‍ത്തുന്ന വിധമുള്ള സന്ദേശങ്ങളാണ് ആളുകള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

എന്നാല്‍ ദുബായിലെ പോലീസിലെ ക്രെെം ഡിപ്പാര്‍ട്ട്മെന്‍റ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാര്യം നിരാകരിച്ചു. അവര്‍ പറയുന്നത് ഇത് ഈക്കൂട്ടരുടെ ഒരു തന്ത്രം മാത്രമാണെന്നും അവര്‍ക്ക് ഒരിക്കലും ആരുടേയും പൂര്‍ണ്ണമായ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഇവര്‍ ഒാണ്‍ലെെനില്‍ ലഭ്യമായ ചില സാങ്കേതിക വിദ്യയിലൂടെ ജനങ്ങളുടെ വിവിധ പാസ് വേര്‍ഡുകളുടെ ആദ്യത്തെ കുറച്ച് ഭാഗങ്ങള്‍ മനസിലാക്കുകയും അതിന് ശേഷം മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ അവരുടെ കുറച്ച് ഫോട്ടോകളും സംഘടിപ്പിച്ച് വിശ്വസനീയമായ വിധത്തില്‍ ശക്തമായ സന്ദേശങ്ങള്‍ അയച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തി പണം തട്ടാനുള്ള ഈക്കൂട്ടരുടെ വെറും തന്ത്രമാണ് ഇതെന്ന് ദുബായിലെ കുറ്റാന്വേഷണ സംഘം പറഞ്ഞു.

ആര്‍ക്കെങ്കിലും ഇത്തരത്തിലുളള സന്ദേശം ലഭിക്കുന്ന നിമിഷം തന്നെ പോലീസില്‍ പരാതിപ്പെടണമെന്നും ജനങ്ങളുടെ വിവരങ്ങള്‍ ചോരാതെ അവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കിയുള്ള അന്വേഷണം ദുബായി ക്രെെം ബ്യൂറോ നടത്തുമെന്ന് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button