മൂവാറ്റുപുഴ: കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കത്തി ബൈക്ക് യാത്രക്കാരൻ മരിച്ചു. എംസി റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപമായിരുന്നു അപകടം. ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും കോട്ടയത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയി. ബൈക്കിന്‍റെ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. ബസില്‍ 50 ഓളം യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. മരിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.
Post Your Comments