കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ തള്ളി കെസിബിസി. വഴിവക്കില്‍ സമരം ചെയ്ത് സഭയെ അവഹേളിച്ചു സമരം ചെയ്ത കന്യാസ്ത്രീകളുടേയും വൈദികരുടേയും നടപടി തെറ്റ്. തുടരന്വേഷണവും വിചാരണയും നിക്ഷ്പക്ഷമാകണം.
കോടതിയില്‍ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടട്ടെയെന്നും കെസിബിസി പറഞ്ഞു. ബിഷപ്പിനെതിരെ കുറ്റം തെളിയിക്കപ്പെട്ടാല്‍ അനുശാസിക്കുന്ന ശിക്ഷ കിട്ടണം. ചില മാധ്യമപ്രവര്‍ത്തകരും നിക്ഷിപ്ത താല്പര്യക്കാരും ഇക്കൂട്ടതിലുണ്ട്.
Post Your Comments