NattuvarthaLatest News

കടക്കെണിയിലായതോടെ സുഹൃത്ത് യൂട്യൂബ് നോക്കി കള്ളനോട്ടടിക്കാന്‍ പറഞ്ഞു; കടം വീട്ടിയതോടെ കള്ളി വെളിച്ചത്തായി

കടക്കെണിയിലായതിനെ തുടര്‍ന്ന് സുഹൃത്തായ നാഗൂര്‍ബാനുവാണ് യൂട്യൂബില്‍ നോക്കി കള്ളനോട്ട് അടിക്കാന്‍ നിര്‍ദ്ദേശിച്ചത്.

ഇടുക്കി: നാലംഗ കള്ളനോട്ടടി സംഘം പിടിയില്‍. തമിഴ്നാട് നാമക്കല്‍ ജില്ല പാപ്പന്‍പാളയം സുകുമാര്‍ (43), നാഗൂര്‍ബാനു (33), ചന്ദ്രശേഖരന്‍ (22), തങ്കരാജ് (22) എന്നിവരാണ് പിടിയിലായത്. ഇടുക്കിയില്‍ നിന്നാണ് യൂട്യൂബ് നോക്കി കള്ളനോട്ട് അച്ചടിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടിയത്. പിവിസി പൈപ്പ് കച്ചവടക്കാരനായിരുന്നു അറസ്റ്റിലായ സുകുമാര്‍. എട്ട് വര്‍ഷമായി പാപ്പന്‍പാളയത്തായിരുന്നു ഇയാള്‍ കച്ചവടം നടത്തിയിരുന്നത്. കടക്കെണിയിലായതിനെ തുടര്‍ന്ന് സുഹൃത്തായ നാഗൂര്‍ബാനുവാണ് യൂട്യൂബില്‍ നോക്കി കള്ളനോട്ട് അടിക്കാന്‍ നിര്‍ദ്ദേശിച്ചത്.

ഇതനുസരിച്ച് സുകുമാര്‍ ലാപ്ടോപ്, സ്‌കാനിങ് മെഷീന്‍, പ്രിന്റര്‍ എന്നിവ വാങ്ങി വീട്ടില്‍ നോട്ട് അച്ചടി തുടങ്ങി. 4 ലക്ഷം രൂപയാണ് 2 ദിവസത്തിനുള്ളില്‍ അച്ചടിച്ചത്. ഇതില്‍ നിന്ന് 80,000 രൂപ രമേശ് എന്നയാള്‍ക്ക് കൊടുത്ത് കടംവീട്ടി. കള്ളനോട്ടാണെന്ന് സംശയം തോന്നിയ രമേശ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നോട്ട് അച്ചടി കണ്ടെത്തിയത്. തുടര്‍ന്ന് സുകുമാറിനേയും സഹായികളേയും പൊലീസ് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button