Latest NewsIndia

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ആ വാര്‍ത്ത എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു : ചന്ദ്രപരിതലത്തില്‍ സായി ബാബയുടെ മുഖം..

ഭുവനേശ്വര്‍: സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ആ വാര്‍ത്ത എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ബോധ്യമായി. സത്യസായി ബാബയുടെ മുഖം ചന്ദ്രന്റെ ഉപരിതലത്തില്‍ തെളിഞ്ഞുവെന്ന വാര്‍ത്തയായിരുന്നു കാട്ടു തീപോലെ പടര്‍ന്നത്. സന്ദേശം ലഭിച്ച് നിമിഷങ്ങള്‍ക്കകം വീട്ടില്‍ നിന്നും പുറത്തിറങ്ങി കാഴ്ച്ച കാണാന്‍ പോയവര്‍ക്കെല്ലാം നിരാശയായിരുന്നു ഫലം. എന്നാല്‍ തങ്ങള്‍ക്ക് ചന്ദ്രോപരിതലത്തില്‍ സായി ബാബയുടെ മുഖം കാണാന്‍ സാധിച്ചുവെന്ന് അവകാശപ്പെട്ടും ചിലര്‍ രംഗത്തെത്തിയിരുന്നു. ബുധനാഴ്ച രാത്രിയോടെ ഭുവനേശ്വറിലാണ് സംഭവം ഉണ്ടായത്. പ്രചരണത്തില്‍ വിശ്വസിച്ച് പലരൂം ചന്ദ്രനെ നോക്കി സായ് ഭജന പാടുക പോലും ചെയ്തു.

പലര്‍ക്കും ബന്ധുക്കളിലൂടെ ഫോണ്‍ വഴിയാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചത്. ഇത് വലിയ രീതിയില്‍ പ്രചരിചതോടെ സാധാരണക്കര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാനാവുന്ന തരത്തിലുള്ള രൂപങ്ങളൊന്നുതന്നെ ഈ ദിവസം ചന്ദ്രോപരിതലത്തില്‍ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

എവിടെ നിന്നുമാണ് ഇത്തരമൊരു റൂമര്‍ പൊട്ടിപ്പുറപ്പെട്ടത് എന്നതിനെ സംബന്ധിച്ച് ആര്‍ക്കും യതൊരു ധാരണയുമില്ല. മുമ്പും ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു എന്നാല്‍ ചുരുക്കം ചിലര്‍ സായ് ബാബയുടെ മങ്ങിയ രൂപത്തെ ചന്ദ്രോപരിതലത്തില്‍ കണ്ടതായും പറയപ്പെടുന്നുണ്ട്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം എന്നു ആവശ്യപ്പെട്ട് ഒരുകൂട്ടം വിശ്വാസികളും രംഗത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button