KeralaLatest News

വ്യാജ ഡിജെ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കോഴിക്കോട്: നക്ഷത്രഹോട്ടലുകളിലെ ഡി.ജെ ചമഞ്ഞ് പ്രായപൂർത്തിയാവാത്ത ചേവായൂർ സ്വദേശിനിയെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതിയെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന കുമ്പളം ചിറപ്പുറത്ത് ഫയാസ് മൂബീനി (20) നെയാണ് തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.

കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ചേവായൂർ പോലീസ് നേരത്തേ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും മജിസ്ട്രേറ്റ് അവധിയായതിനാൽ പരിഗണിച്ചിരുന്നില്ല. ഫയാസിനെ ചോദ്യംചെയ്യുന്നതിനായി വിട്ടുകിട്ടാൻ ഇന്ന് വീണ്ടും കോഴിക്കോട് പോക്സോ കോടതിയെ സമീപിക്കുമെന്ന് ചേവായൂർ സി.ഐ. കെ.കെ. ബിജു അറിയിച്ചു.

പെൺകുട്ടികളെ വശീകരിച്ച് തട്ടിക്കൊണ്ടുപോവുന്ന ‘ന്യൂജൻ ഫ്രീക്കൻ’ സംഘത്തിലെ കണ്ണിയായ പ്രതിയുടെ വലയിൽ ഒട്ടേറെ പേർ കുടുങ്ങിയെന്നാണ് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.

ചൂഷണത്തിനിരയായ പല പെൺകുട്ടികളും മാനഹാനി ഭയന്നാണ് പരാതിയുമായി രംഗത്തെത്താത്തത്. ഡി.ജെ. ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സൃഷ്ടിച്ച സുഹൃദ്സംഘത്തിലെ പലരെയും ഫയാസ് സാമ്പത്തികമായും കബളിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button