Latest NewsCricket

കാണികളെ ഉൾപ്പെടെ അമ്പരപ്പിച്ച് വീണ്ടും മത്സരം റിവ്യൂ ചെയ്‌ത്‌ ധോണി

ദുബായ്: ഡിസിഷന്‍ റിവ്യു സിസ്റ്റ(ഡിആര്‍എസ്)ത്തില്‍ വീണ്ടും കാണികളെ ഒന്നടങ്കം അമ്പരപ്പിച്ച് ധോണി. ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയാണ് സംഭവം. മുൻപ് ബംഗ്ലാദേശിനെതിരെയും ധോണി മത്സരം റിവ്യൂ ചെയ്‌തിരുന്നു. അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ടീമുകള്‍ക്ക് അവസരം നല്‍കുന്ന ഡിസിഷന്‍ റിവ്യു സിസ്റ്റം (ഡിആര്‍എസ്) ഉപയോഗിക്കുന്നതിലാണ് രോഹിത്ത് ധോണിയോട് ഉപദേശം തേടിയിരുന്നു. യുസ്വേന്ദ്ര ചഹല്‍ എറിഞ്ഞ പാക് എട്ടാം ഓവറിലാണ് സംഭവം.

ചാഹലിന്റെ ആറാം പന്ത് പ്രതിരോധിക്കാനുള്ള പാക് ഓപ്പണര്‍ ഇമാമുല്‍ ഹഖിന്റെ ശ്രമം പരാജയപ്പെട്ടു. മുന്‍കാലിലെ പാഡിലിടിച്ചു പന്ത് പുറത്തേക്ക് കുതിച്ചു. ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ അനുവദിച്ചില്ല. ഇതോടെ രോഹിത് ശര്‍മ ധോണിയെ നോക്കി. ധോണി തലയാട്ടിയതോടെ തീരുമാനം റിവ്യൂവിന് വിട്ടു. ബാറ്റ്സ്മാന്‍ ഔട്ടാണെന്നായിരുന്നു റിവ്യൂവിൽ മനസിലായത്. ഇതോടെ തന്റെ തീരുമാനം തിരുത്തി അമ്പയർ ഇമാം ഔട്ട് ആയതായി അറിയിച്ചു. ഉടനെ തന്നെ ധോണിയെ പുകഴ്ത്തി സുനിൽ ഗാവസ്‌കർ രംഗത്തെത്തി. ‘വാട്ട് എ ജീനിയസ് ദാറ്റ് മാന്‍ ഈസ്! എംഎസ്ഡി. ഹി ഈസ് ജസ്റ്റ് ഇന്‍ക്രെഡിബിള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button