ന്യൂഡല്‍ഹി: റഫാല്‍ വിമാനക്കരാറില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ചീഫ് വിജിലന്‍സ് കമ്മീഷണറെ കണ്ടു. കഴിഞ്ഞ ദിവസം റഫാല്‍ വിഷയത്തില്‍ കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് വിജിലന്‍സ് മേധാവിയെ കണ്ടു പരാതി നല്‍കിയത്.
ഫ്രഞ്ച് കന്പനിയായ ഡസോ ഏവിയേഷന്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക് ലിമിറ്റഡുമായി കരാരില്‍ ഏര്‍പ്പെടാന്‍ തയാറായിരുന്നു എന്ന് ഡസോയുടെ മേധാവി തന്നെ വ്യക്തമാക്കുന്ന തെളിവുകളും കോണ്‍ഗ്രസ് പുറത്തുവിട്ടു. എച്ച്എഎല്ലുമായി കരാറില്‍ ഏര്‍പ്പെടാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയെന്നും ഇനി ഒപ്പിട്ടാല്‍ മതിയെന്നും എച്ച്എഎല്ലിന്റെ മേധാവിയോടും വ്യോമസേന മേധാവിയോടെ ഡസോ ഏവിയേഷന്‍ മേധാവി എറിക് ട്രപ്പിയര്‍ വ്യക്തമാക്കുന്ന ദൃശ്യമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ഇന്ത്യയുടെ കമാന്‍ഡര്‍ ഇന്‍ തീഫ് എന്നാണ് മോദിയെ രാഹുല്‍ വിശേഷിപ്പിച്ചത്. ഈ ആരോപണങ്ങളോടൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments