KeralaLatest News

പണയം വെച്ചുനൽകാമെന്ന വ്യജേന വയോധികയുടെ മാലയുമായി മുങ്ങിയ പ്രതി പിടിയിൽ

വീട് പണി പൂർത്തിയാക്കാൻ ഒന്നര ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു

കാട്ടാക്കട : പണയം വെച്ചുനൽകാമെന്ന വ്യജേന വയോധികയുടെ മാലയുമായി മുങ്ങിയ പ്രതി പിടിയിൽ. മെഡിക്കൽ കോളജ് അറപ്പുര ലെയിൻ വയലിൽ വീട്ടിൽ മനോജി(38)നെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.

ശനി ഉച്ചയോടെ കാട്ടാക്കട മാർക്കറ്റിനു മുന്നിൽ പപ്പടം വിൽപനയിലേർപ്പെട്ടിരുന്ന വിളപ്പിൽശാല കാരോട് തേരിവിളാകത്തു പുത്തൻ വീട്ടിൽ സരോജിനിയമ്മ(77)യുടെ ഒന്നേകാൽ പവൻ മാലയാണ് ഊരിവാങ്ങി മനോജ് കടന്നത്. ഇന്നലെ രാവിലെ വരെ മാലയോ, പണമോ ലഭിക്കാതെ വന്നപ്പോൾ സരോജിനിയമ്മ പരാതി നൽകുകയായിരുന്നു.

വീട് പണി പൂർത്തിയാക്കാൻ ഒന്നര ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു. ബോണ്ടായി 17,000 രൂപ നൽകണം. പണം നൽകിയാലേ വായ്പ ലഭിക്കൂ. വൈകിയാൽ വായ്പ ലഭിക്കില്ല. ഇതു പറഞ്ഞാണ് മനോജ് സരോജിനിയമ്മയെ സമീപിച്ചത്. ഇവരുടെ വീട് നിർമാണജോലികൾ നടക്കുന്നതിനാൽ സംശയം തോന്നിയില്ല. പണം ഇപ്പോഴില്ലെന്നും മകൻ വരട്ടെയെന്നും പറഞ്ഞെങ്കിലും മനോജ് വിശ്വസിപ്പിച്ച് മാല തട്ടിയെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മനോജിനെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button