
ന്യൂഡല്‍ഹി: പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായി കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഭീകരര്ക്കെതിരെയായ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്കിന് സമയമായെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. പാക്കിസ്ഥാന് സര്‍ക്കാരിനു സൈന്യത്തിനുമേല്‍ നിയന്ത്രണമില്ല.ഇന്ത്യയിലേക്ക് നിരന്തരം നുഴഞ്ഞു കയറുന്ന ഭീകരരെ അമര്‍ച്ച ചെയ്യാന്‍ സൈന്യം തയാറാണ്.
പാക്കിസ്ഥാന്റെ പിന്തുണയോടെ കാഷ്മീരില്‍ ചോരപ്പുഴ ഒഴുക്കാനാണ് ഭീകരര്‍ ശ്രമിക്കുന്നത്. ഭീകരര്‍ പോലീസിനെയും ലക്ഷ്യവയ്ക്കുന്നുവെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.അതിര്‍ത്തിയിലെ സ്ഥിതിഗതികളില്‍ പുരോഗതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കാഷ്മീരിലെ ഷോപിയാനില്നിന്നും ഭീകര്‍ തട്ടിക്കൊണ്ടുപോയ സ്പെഷല്‍ പോലീസ് ഉദ്യോഗസ്ഥരെ വധിച്ചിരുന്നു. കാഷ്മീരില്‍ പോലീസുകാര്‍ രാജിവയ്ക്കണമെന്നും ഭീകരര്‍ ഭീഷണി മുഴക്കിയിരുന്നു.
Post Your Comments