കോട്ടയം: രാജ്യത്തെ 10 കോടി കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന ആയുഷ്മാന്‍ ഭാരതില്‍ നിന്ന് കേരളം വിട്ടുനില്‍ക്കുന്നത് അധിക ബാധ്യത മൂലമാണെന്ന് മന്ത്രിമാര്‍. കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ഇതില്‍ സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ നിന്ന് 18.58 ലക്ഷവും നഗരമേഖലകളില്‍ നിന്ന് അഞ്ചു ലക്ഷം കുടുംബങ്ങളുമാണ് ഉള്‍പ്പെടുക. 2011 ലെ സാമൂഹിക സാമ്പത്തിക സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഇത് നിര്‍ണയിച്ചിരിക്കുന്നത്.
എന്നാല്‍ ആയുഷാമാന്‍ ഭാരത് നടപ്പിലാക്കിയാല്‍ നഷ്ടം വരുമെന്ന നിലപാടാണ് കേരളത്തിന്റേത്. ഇതേസമയം സംസ്ഥാന സര്‍ക്കാരിന് അതിന്റേതായ ഇന്‍ഷൂറന്‍സ് പദ്ധതികളുണ്ടെന്നാണ് വാദം. കൂടാതെ ഇതിനെ കുറിച്ചു നടത്തിയ പ്രാഥമിക പഠനത്തില്‍ കേരളം കേന്ദ്രത്തേക്കാള്‍ അധിക പ്രീമിയം അടയ്ക്കേണ്ടി വരുമെന്ന് കണ്ടെത്തിയതായും രോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ആയുഷ്മാനില്‍ പദ്ധതിയേക്കാള്‍ 150 രൂപ അധിക തുക കേരളത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിന്ന് രോഗിക്കു ലഭിക്കും. ഇത് ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. ആയതിനാല്‍ അപാകം പരിഹരിച്ചശേഷം പദ്ധതിയില്‍ ചേരുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതേസമയം പദ്ധതി ശുദ്ധ തട്ടിപ്പാണെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണം. ആയുഷ്മാന്‍ പദ്ധതിയുടെ പ്രായോഗികതയെയും അദ്ദേഹം ചോദ്യം ചെയ്തു.
നിലവിലുള്ള ആരോഗ്യ പരിരക്ഷാ പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജനയിലൂടെ 30000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുന്നത്. 1259 രൂപയാണ് ഇതിന്റെ പ്രീമിയം തുക. എന്നാല്‍ 1110 രൂപ പ്രീമിയം അടയ്ക്കുന്ന ആയുഷ്മാന്‍ പദ്ധതിയിലൂടെ അഞ്ച് ലക്ഷവും.കുറഞ്ഞ പ്രീമിയത്തില്‍ ഇത്ര വലിയ ആനുകൂല്യം നല്‍കാന്‍ എങ്ങനെ സാധിക്കുമെന്നും മന്ത്രി ചോദിക്കുന്നു.
ആയുഷമാന്‍ പദ്ധതിയില്‍ ചേരുന്നതെങ്ങനെ:
- ആയുഷ്മാന്‍ ഭാരത് വെബ്സൈറ്റില്‍ലോഗിന്‍ ചെയ്യുക: (https://abnhpm.gov.in/)
- ഡൗണ്‍ലോഡ് ബെനെഫിഷറി ലിസ്റ്റ്’ ഡൗണ്‍ ലോഡ് ചെയ്യുക.
- നിങ്ങളുടെ താമസ്ഥലം തെരഞ്ഞെടുക്കുക- ‘റൂറല്‍’ അല്ലെങ്കില്‍ ‘അര്‍ബന്‍’
- ഒറ്റത്തവണ പാസ് വേഡിനായി മൊബൈല്‍ നമ്പര്‍ നല്‍കുക.
- ഒ.ടി.പി. നല്‍കിയാല്‍ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും
- ഭാവിയിലെ ആവശ്യത്തിനായി ലിസ്റ്റ് സേവ് ചെയ്യുക
Post Your Comments