ട്വിറ്റര്‍ ഉപയോക്താക്കൾ സൂക്ഷിക്കുക. മൂന്ന് ലക്ഷത്തിലേറെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി . വിവരങ്ങള്‍ അപഹരിക്കപ്പെട്ട കാര്യം ട്വിറ്റര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. പ്രശ്‌നം കണ്ടെത്തി നിമിഷങ്ങള്‍ക്കകം പരിഹരിച്ചെന്നും ട്വിറ്റര്‍ അറിയിച്ചു. 2017 മെയില്‍ ട്വിറ്ററിന്റെ സെറ്റിങ്ങില്‍ കടന്നുകയറിയ വൈറസ് പ്രോഗ്രാം സെപ്തംബര്‍ ഏഴിനാണ് കണ്ടെത്തി നശിപ്പിക്കുന്നതെന്നു ചില ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
പ്രശ്നം പരിഹരിച്ചെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ പാസ് വേഡുകള്‍ പുതുക്കണമെന്നു ട്വിറ്റര്‍ അറിയിച്ചു. പ്രശ്നബാധിതമായ അക്കൗണ്ടുകളില്‍ ട്വിറ്റര്‍ ഔദ്യോഗികമായി മുന്നറിയിപ്പ് സന്ദേശവും അയച്ചിട്ടുണ്ട്. ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരു ശതമാനംപേരെ വൈറസ് ആക്രമിച്ചു.ലോകത്ത് 33.60 കോടി ആളുകള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ട്.
Post Your Comments