ന്യൂയോർക്ക്: ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യുഎൻ സെക്രട്ടറി ജനറലായതിനുശേഷം ആദ്യമായാണ് ഗുട്ടെറസിന്റെ ഇന്ത്യ സന്ദർശനം. നേരത്തെ 2016 ജൂലൈയിലായിരുന്നു അദ്ദേഹം ഇന്ത്യയിൽ എത്തിയത്.
ഒക്ടോബർ ഒന്നിന് ഇന്ത്യയിലെത്തുന്ന ഗുട്ടെറസ് ഡൽഹിയിൽ പുതിയ യുഎൻ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ശേഷം രണ്ടാം തീയതി മഹാത്മാഗാന്ധിയുടെ 150–ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള കൺവൻഷനിൽ പങ്കെടുക്കും. അടുത്ത ദിവസങ്ങളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ചശേഷം നാലിനു ന്യൂയോർക്കിലേക്ക് മടങ്ങും.
Post Your Comments