യു.എ.ഇ: ആഗസ്റ്റ് മാസത്തിലെ വെെദ്യുത ബില്‍ കണ്ട് യു.എ.ഇ യിലെ ഉം അലി ഖുവെെയിനിലെ സ്ഥലവാസികള്‍ ഞെട്ടിത്തരിച്ചു.1000 ദിര്‍ഹം ഏകദേശം 20000 രൂപയോളം വരും ഒരു വീട്ടില്‍ ലഭിച്ച വെെദ്യുത ബില്‍. വേനല്‍കാലത്ത് പോലും ഇത്രയും ഉയര്‍ന്ന തുക ബില്‍ വരാറില്ലെന്നും ഇതെങ്ങനെ സംഭവിച്ചെന്ന് അറിയാതെ വലിയ ആധിയിലാണ് ഇവിടുത്തുകാര്‍.
സാധാരണ ഒരു മാസത്തില്‍ 400 ദിര്‍ഹത്തില്‍ താഴെയേ വെെദ്യുത ബില്‍ ഇറങ്ങാറുള്ളൂ എന്ന് ഭീമമായ ബില്‍ ലഭിച്ചവര്‍ ദുംഖത്തോടെ പറയുന്നു. സാധാരണ വരുന്ന ബില്ലിന്‍റെ 80 ശതമാനം തൊട്ട് 120 ശതമനം വരെ വര്‍ദ്ധിച്ച തുകയാണ് ആഗസ്റ്റ് മാസത്തില്‍ ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധമുയര്‍ത്തി ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയെ സമീപിച്ചെങ്കിലും അവര്‍ അറിയിക്കുന്നത് ബില്‍ വളരെ കൃത്യമാണെന്നും യാതൊരു തെറ്റും കടന്നു കൂടിയിട്ടില്ലെന്നും ഉപയോഗിച്ചതിന് അനുസരിച്ചുളള യൂണിറ്റാണ് ഇൗടാക്കിയിരിക്കുന്നതും എന്നാണ് അറിയിച്ചത്.
എന്നാല്‍ ഉം അലി ഖുവെെയിനിലെ സ്ഥലവാസികള്‍ ഇത് നിഷേധിക്കുകയാണ് ഉണ്ടായത് . അവര്‍ ഇത് ശരിവെക്കുന്നതിനായി ചൂണ്ടിക്കാണിക്കുന്നത് വേനല്‍ കാലത്ത് പോലും ഇത്രയും വലിയ ബില്‍ വന്നിട്ടില്ല എന്നാണ്. ഭീമമായ ബില്‍ ലഭിച്ചതോടു കൂടി ഉം അലി ഖുവെെയിനിലെ സ്ഥലവാസികള്‍ വലിയ ആധിയിലാണ്.
Post Your Comments