![](/wp-content/uploads/2018/09/kashmmir.jpg)
ശ്രീനഗര്‍: കശ്മീരില്‍ 24 പോലീസുകാര്‍ക്ക് ഭീകരരുടെ വ്യക്തിഗത സന്ദേശം. ഹിസ്ബുള്‍ മുജാഹുദീന്‍ തീവ്രവാദികളാണ് ഭീഷണി മുഴക്കിയത്. പോലീസ് ഉദ്യോഗത്തില്‍നിന്ന് ഒഴിയണമെന്നും ഇല്ലെങ്കില്‍ കൊല്ലപ്പെടുമെന്നാണ് സന്ദേശം ഉള്‍ക്കൊണ്ടിരിക്കുന്നത്. സമൂഹ്യ മാധ്യമങ്ങളില്‍ പോലീസുകാരുടെ ചിത്രങ്ങള്‍ അടക്കം പ്രസിദ്ധപ്പെടുത്തിയാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇവര്‍ ഉടന്‍ രാജിവെച്ചതിന് ശേഷം അതിന്റെ ദൃശ്യങ്ങള്‍ (വീഡിയോ ടേപ്പ്) സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും അവര്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഭീകരസാന്നിധ്യം ശക്തമായ ദക്ഷിണ കാശ്മീരിലെ സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും ഭീഷണി ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇതിന്റെ ആധികാരികത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, പോലീസുകാരുടെ മാനസികവീര്യം തകര്‍ക്കാനുള്ള ത്രീവ്രവാദികളുടെ ശ്രമമാണ് ഇതെന്നാണ് പോലീസ് ഉന്നതരുടെ നിഗമനം. കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ തീവ്രവാദികള്‍ മൂന്നു പോലീസുകാരെ കൊലപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് കുറച്ച് പോലീസ് ഉദ്യോഗസ്ഥര്‍ രാജിവച്ചതായി സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. എന്നാല്‍, ഈ രാജി വീഡിയോകള്‍ പ്രചാരവേലയുടെ ഭാഗമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
Post Your Comments