മൂവാറ്റുപുഴ: കത്തോലിക്കാ സഭയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യാക്കോബായാ റമ്പാനെതിരെ സഭ നടപടി സ്വീകരിച്ചു. ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചയാളാണ് യാക്കോബായാ റമ്പാന്‍. പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് വിലക്കിയാണ് റമ്പാനെതിരെ സഭയുടെ നടപടി.
മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹാനോന്‍ റമ്പാനെതിരെയാണ് നടപടി.റമ്പാന്‍ എന്നാല്‍ ദയറകളില്‍ പ്രാര്‍ത്ഥിച്ചു കഴിയേണ്ട ആളാണ്. പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ട ആവശ്യമില്ല തുടങ്ങിവയാണ് കല്‍പ്പനകള്‍. മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ആണ് റമ്പാനെതിരെ കല്‍പ്പന പുറപ്പെടുവിച്ചത്.
Post Your Comments