Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsInternational

ഭീകരാക്രമണം : യു.എസിനും സൗദിയ്ക്കുമെതിരെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഭീഷണി

ടെഹ്‌റാന്‍ : അമേരിക്കയ്ക്ക് ഇറാന്റെ ഭീഷണി. അമേരിക്കയ്‌ക്കെതിരെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയാണ്. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ അഹ്വസ് നഗരത്തില്‍ സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ യുഎസ് ആണെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാനില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമായാണു ഭീകരാക്രമണമെന്നും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനു ന്യൂയോര്‍ക്കിലേക്കു പുറപ്പെടും മുന്‍പ് റൂഹാനി പറഞ്ഞു.

ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ്‌സിലെ 12 അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരാണു കൊല്ലപ്പെട്ടതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിനു പിന്നില്‍ ‘മേഖലയിലെ ഭീകരതയുടെ പ്രായോജകരായ’ സൗദി അറേബ്യയും ഇസ്രയേലും ‘അവരുടെ യജമാനന്‍’ യുഎസുമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ശരീഫ് നേരത്തേ ആരോപിച്ചിരുന്നു. ഇക്കാര്യം റൂഹാനിയും ആവര്‍ത്തിച്ചു. ഇറാനിലെ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കു സാമ്പത്തികപരമായും സൈനികപരവുമായ സഹായം നല്‍കുന്നതു ചില ഗള്‍ഫ് അറബ് രാജ്യങ്ങളാണ്.

യുഎസിന്റെ ഉപരോധങ്ങളെ ഏറ്റവും കുറവു നഷ്ടങ്ങളോടെ ഇറാന്‍ നേരിടും. എന്നാല്‍ മറ്റു രാജ്യങ്ങള്‍ക്കു നേരെ, പ്രത്യേകിച്ച് ഇറാനോടുള്ള പ്രകോപനപരമായ നീക്കങ്ങളുടെ പേരില്‍ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്നും റൂഹാനി മുന്നറിയിപ്പു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button