
കോഴിക്കോട്: നിരവധി സ്ഥാപനങ്ങൾ കുത്തിത്തുറന്നു മോഷണം. കോഴിക്കോട് ചുങ്കം കെജി സ്റ്റോര്‍, ഹില്‍വാലി റോഡിലെ ഇകെഎച്ച് ഇന്‍ട്രസ്റ്റീല്‍, കെ.കെ. ഫ്ലോര്‍ മില്‍, ഐ ഡെക്ക് അലുമിനിയം ഫാബ്രിക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
മോഷണത്തിനിടിയിൽ പുലര്‍ച്ചെ 4.30 ന് റോഡിലൂടെ നടന്നു വരികയായിരുന്ന നാട്ടുകാരനെ കണ്ട് കടകള്‍ തുറക്കാന്‍ ഉപയോഗിച്ച പാര, കൊടുവാള് എന്നിവ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. നേരത്തെ, കാരാടിയിലും ടൗണിലെ ചില സ്ഥലങ്ങളിലും മോഷണം നടന്നിരുന്നു.ഇതില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീണ്ടും മോഷണം നടന്നതോടെ ടൗണില്‍ രാത്രി പോലീസ് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Post Your Comments