
സിഡ്നി: ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ്പ ഷെട്ടിക്ക് നേരെ ഓസ്ട്രേലിയയിലെ സിഡ്നി വിമാനത്താവളത്തില്‍ വംശീയ അധിക്ഷേപം. വിമാനത്താവളത്തില്‍ ബാഗുകള്‍ക്കായി കാത്തുനിന്ന സമയത്താണ് തവിട്ടുനിറമാണെന്ന പേരില്‍ അധിക്ഷേപത്തിന് ഇരയാകേണ്ടി വന്നത്. മെല്‍ബണില്‍ നിന്ന് സിഡ്നിയിലേക്കുളള യാത്രയിലാണ് സംഭവം.
ബാഗിന് അമിത വലിപ്പമെന്ന് ആരോപിച്ച് ഖണ്ടാസ് എയര്‍വേസിലെ വനിത ജീവനക്കാരി നടത്തിയ വംശീയമായ അധിക്ഷേപത്തെ കുറിച്ച് ട്വിറ്ററിലാണ് നടി പറഞ്ഞിരിക്കുന്നത്. വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനുളല ചെക് ഇന്‍ കൗണ്ടറില്‍ വച്ചാണ് പാതിയോളം ശൂന്യമായ ബാഗിന്റെ വലുപ്പത്തെ ചൊല്ലി എയര്‍വേയ്സ് ജീവനക്കാരി രൂക്ഷമായി പെരുമാറിയത്
Post Your Comments