KeralaLatest News

കന്യാസത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി

ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കി

മാന്തവാടി: കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ രൂപതയുടെ നടപടി. മാനന്തവാടി രൂപതയാണ് നടപടി സ്വീകരിച്ചത്.  ഇവരെ ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കി. വേദപാഠം, വിശുദ്ധ കുറുബാന, ഇടവക കുറുബാന
എന്നിവയില്‍ നിന്നും വിലക്കിയിട്ടുണ്ട്. സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനെതിരെയാണ് നടപടി.

മദര്‍ സുപ്പീരിയറാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം ഇന്നത്തെ കുറുബാനയില്‍ അറിയിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളോടും മാധ്യമങ്ങളോടും കൂടെ ചേര്‍ന്ന പ്രവര്‍ത്തിച്ചെന്നും സിസ്റ്റര്‍ക്കെതിരെ ആരോപണമുയര്‍ത്തി. രൂപതയുടെ തീരുമാനത്തില്‍ ഖേദമുണ്ടെന്ന് സിസ്റ്റര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ഞായറാഴ്ച വരെ എല്ലാ കാര്യങ്ങളിലും പങ്കാളിയായിരുന്നെന്നും പെട്ടെന്നുള്ള തീരുമാനം എന്തുകൊണ്ടാണെന്നും അറിയില്ല. രാവിലെ എത്തിയപ്പോള്‍ മാത്രമാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത് സിസ്റ്റര്‍ പറഞ്ഞു.

സഭയിലെ എല്ലാവരും നേരത്തേ പിന്തുണ നല്‍കിയിരുന്നു. സിസ്റ്റര്‍ ഞങ്ങള്‍ക്കു വേണ്ടിയാണ് സംസാരിച്ചതെന്നും അവര്‍ പറഞ്ഞു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോള്‍ തനിക്ക് എല്ലാകാര്യങ്ങളും ചെയ്യാനുള്ള ധൈര്യവും ആരോഗ്യവുമുണ്ട്. എന്നാല്‍ മാറ്റി നിര്‍ത്തിയതിനാല്‍ ഇനി മുതല്‍ തനിക്ക് സഭാകാര്യങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. സഭയ്‌ക്കെതിനെ താന്‍ എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു

സഭയുടെ ശരിയായ മുഖം നിങ്ങള്‍ കണാനിരിക്കുന്നതേയുള്ളെന്ന് വിഷയത്തില്‍ സിസ്റ്റര്‍ ജസ്മി പ്രതരികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button