CricketLatest News

ഇന്ത്യ-പാക് മത്സരത്തിനിടെ വീണ്ടും ചർച്ചയായി ആ അജ്ഞാത സുന്ദരി

ഇവരുടെ സാന്നിധ്യം ഇന്ത്യയ്ക്ക് ഭാഗ്യം കൊണ്ട് വരുമെന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്

ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ട അജ്ഞാത സുന്ദരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോഴാണ് ഈ യുവതി ആദ്യമായി ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ടതും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയതും. കറുപ്പ് വേഷമണിഞ്ഞെത്തിയ . യുവതിയുടെ ചിത്രങ്ങൾ അപ്പോൾ തന്നെ ഹിറ്റായിരുന്നു. പിന്നീട് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോഴും ഇവർ ഗ്യാലറിയിലെത്തി ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ സൗന്ദര്യം മാത്രമല്ല, ഇവരുടെ സാന്നിധ്യം ഇന്ത്യയ്ക്ക് ഭാഗ്യം കൊണ്ട് വരുമെന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്. ആരാധകരുടെ പ്രതീക്ഷകൾ തകർക്കാതെ അവർ ഈ മത്സരത്തിനുമെത്തുകയുണ്ടായി.

ഇതിനെക്കുറിച്ച് ട്രോളുകളും പ്രചരിക്കുന്നുണ്ട്. ഗ്യാലറിയിൽ ആയിരക്കണക്കിന് ആളുകളിൽ നിന്ന് ഈ സുന്ദരിയെ കണ്ടെത്തിയതിന് ഫോട്ടോഗ്രാഫറോട് നന്ദി പറയുന്നുണ്ട് ചിലർ. ഇതിനിടെ നിവ്യ നവോര എന്നാണ് ഇവളുടെ പേരെന്ന് റിയാലിറ്റി 24×7 എന്ന ട്വിറ്റർ ഹാൻഡിൽ കണ്ടെത്തി. ഇവർ ബോളിവുഡിന്റെയും ഷാരൂഖ് ഖാന്റെയും ആരാധികയാണെന്നും കണ്ടെത്തുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button