ദുബായ്: കണക്കുകൾ തീർക്കാനും ആധിപത്യം ഉറപ്പിക്കാനും ഇന്ത്യയും പാകിസ്ഥാനും ഇന്ന് കളത്തിലിറങ്ങുമ്പോൾ ധോണി ആരാധകർ പ്രതീക്ഷയിലാണ്. ധോണിക്ക് മുന്നില്‍ നില്‍ക്കുന്നത് രണ്ട് റെക്കോർഡുകളാണ്. ഏകദിനത്തില്‍ 10000 റണ്‍സ് എന്ന റെക്കോർഡാണ് അതിലൊന്ന്. പതിനായിരം റണ്‍സ് ക്ലബില്‍ ധോണി ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്. പക്ഷേ ഏഷ്യ ഇലവനെതിരെ നേടിയ 174 റണ്‍സാണ് ധോണിയെ 10000 റൺസിലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മാത്രം കളിച്ച് 10000 റണ്‍സ് എന്ന നേട്ടത്തിലേക്ക് എത്താന്‍ ധോണിക്ക് 95 റണ്‍സ് കൂടി മതിയാകും.
ഇന്ന് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ പാകിസ്ഥാനെതിരായ മത്സരത്തോടെ ധോണി 10000 റണ്‍സ് നേടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പിങ്ങിലും ഒരു നേട്ടം ധോണിയെ കാത്തിരിക്കുന്നുണ്ട്. അഞ്ച് ക്യാച്ചുകള്‍ കൂടി എടുത്താല്‍ ക്രിക്കറ്റില്‍ 800 പേരെ പുറത്താക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറാകും ധോണി.
Post Your Comments