തിരുവനന്തപുരം: വൈദ്യുതി ക്ഷാമം ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചുകഴിഞ്ഞുവെന്ന് വൈദ്യുതി മന്ത്രി എം എം മണി. വൈദ്യുതി ക്ഷാമം നേരിടുന്ന സാഹചര്യത്തിലും പവര്‍കട്ട് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനുവേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി മണി പറഞ്ഞു. നിലവില്‍ 380 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നിട്ടുണ്ട്. കേന്ദ്രപൂള്ളില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതി പൂര്‍ണമായും കിട്ടുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments