മുംബൈ: പ്രമുഖ ബോളിവുഡ് സംവിധായിക കൽപ്പന ലാജ്മി (61) അന്തരിച്ചു. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. വൃക്ക രോഗത്തെ തുടർന്നു ദീർഘനാൾ കൽപ്പന ചികിത്സയിലായിരുന്നു. സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളാണ് കൽപ്പന കൂടുതലായും സംവിധാനം ചെയ്തത്. ചിംഗാരിയാണ് കൽപ്പന അവസാനമായി സംവിധാനം ചെയ്ത ചിത്രം.റുഡാലി, ചിംഗാരി, ഏക് പൽ, ദമൻ എന്നിവ ശ്രദ്ധേയ ചിത്രങ്ങൾ.
Post Your Comments