ദുബായ്: എക്സ്പോ 2020യിൽ സന്നദ്ധ പ്രവർത്തനത്തിന് വേദിയൊരുക്കുന്ന ആദ്യ സർക്കാർ വിഭാഗമാകാനൊരുങ്ങി ദുബായ് മുനിസിപ്പാലിറ്റി. ചരിത്രസംഭവമാകാൻ പോകുന്ന എക്സ്പോ2020 യെ വരവേൽക്കാനുള്ള ഒരുക്കങ്ങളുടെ അവസാന വക്കിലാണ് തങ്ങളെന്നും സന്നദ്ധ പ്രവർത്തകരുടെ റജിസ്ട്രേഷന് വേദിയൊരുക്കുന്നത് ദുബായ് മുനിസിപാലിറ്റിയാണെന്നും പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിനിടെ ബിസിനസ് ഡെവലപ്മെന്റ് വിഭാഗം അസി.ഡയറക്ടർ ജനറൽ മുഹമ്മദ് മുബാറക് അൽ മുതൈവി പറഞ്ഞു.
സന്തോഷം പരത്തുക, മൂല്യങ്ങളെ പ്രത്സാഹിപ്പിക്കുക, യുഎഇയുടെ ദേശീയ ആസൂത്രണം നടപ്പിലാക്കുക, മറ്റുള്ളവർക്ക് സഹായം നൽകേണ്ടതിന്റെ ആവേശം പകരുക, മനുഷ്യവിഭവത്തിന്റെ അഭാവം മൂലമുണ്ടായേക്കാവുന്ന വെല്ലുവിളികൾ കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾ മുനിസിപാലിറ്റി ലക്ഷ്യമിടുന്നതായും മുഹമ്മദ് മുബാറക് അൽ മുതൈവി വ്യക്തമാക്കി.
Post Your Comments