ഞാന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോവണമെന്നത് മറ്റു പലരുടെയും തീരുമാനമായിരുന്നെന്നും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു മറ്റൊരു ക്ലബ്ബിലേക്ക് പോവാന്‍ തനിക്ക് താല്പര്യമുണ്ടായിരുന്നില്ലെന്നും തുറന്നടിച്ച് മുന്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും ഇപ്പോള്‍ എ.ടി.കെയുടെ പരിശീലകനുമായ സ്റ്റീവ് കോപ്പല്‍. ജാംഷഡ്പൂര്‍ എഫ് സി ആയിരിക്കും തന്റെ ഇന്ത്യയില്‍ അവസാന പരിശീലക വേഷം എന്നാണ് ആഗ്രഹിച്ചതെങ്കിലും കൊല്‍ക്കത്ത എന്ന നഗരത്തിന്റെ ചരിത്രം തന്നെ എ.ടി.കെയുടെ പരിശീലക വേഷം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചെന്നും കോപ്പല്‍ പറഞ്ഞു.
പരിശീലകനായ കോപ്പല്‍ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷക്ക് വിപരീതമായി റെനെ മുളന്സ്റ്റീന് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുകയായിരുന്നു. സീസണിന്റെ മധ്യത്തോടെ റെനെ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോവുകയും ചെയ്തു. ഐ.എസ്.എല്‍ സീസണ് തുടങ്ങനിരിക്കെയാണ് കോപ്പലിന്റെ പ്രതികരണം.
Post Your Comments