തിരുവനന്തപുരം• മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും പണമടയ്ക്കാം. രാജ്യത്തെ 14,000 പോസ്റ്റ് ഓഫീസുകളിലെ ഇ ബില്ലര്‍ സംവിധാനം വഴിയാണ് ഈ സേവനം സാധ്യമാകുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് പോസ്റ്റ് ഓഫീസ് വഴി അടയ്ക്കുന്ന പണം തിരുവനന്തപുരം ജി.പി.ഒയിലേക്ക് ഇലക്ട്രോണിക്സ് സംവിധാനം വഴിയെത്തും. ജി.പി.ഒയില്‍ നിന്ന് ചെക്ക്/ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ക്രെഡിറ്റാവും.
സംവിധാനത്തിന്റെ ഇ-ബില്ലര്‍ ഐ.ഡി: 15001
ഇ-ബില്ലറുടെ പേര്: സി.എം റിലീഫ് ഫണ്ട്
Post Your Comments