മൂവാറ്റുപുഴ: കന്യാസ്ത്രീകളെ പിന്തുണച്ച നിലപാടില്‍ മാറ്റമില്ലെന്ന് യാക്കോബായ സഭാ വൈദികൻ യൂഹാനോന്‍ റമ്പാന്‍. പിന്നാമ്പുറങ്ങളിൽ നടക്കുന്നത് എന്താണെന്ന് തനിക്കറിയാമെന്നും അച്ചടക്കനടപടി ഉണ്ടായാല്‍ ആശങ്കപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭാനടപടിക്കെതിരെ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് അപ്പീല്‍ നല്‍കിയിട്ടുമുണ്ട്. തന്‍റെ പരാതിയോട് ആഗോളസഭ പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും യൂഹന്നാൻ റമ്പാൻ അറിയിച്ചു. ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിനുള്ള പോരാട്ടം തുടരും. കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നുണ്ടായ വലിയ സമ്മര്‍ദമാണ് ഇത്തരമൊരു നിര്‍ദേശം തനിക്കു നല്‍കാന്‍ സഭാനേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം യൂഹോനാന്‍ റമ്പാനെതിരെ നടപടിയെടുത്തിട്ടില്ലെന്ന് യാക്കോബായ സഭ അറിയിച്ചു. പ്രവര്‍ത്തനരീതി ഓര്‍മിപ്പിക്കുകയും മുന്നറിയിപ്പു നല്‍കുകയുമാണ് ചെയ്തതെന്നാണ് സഭ വ്യക്തമാക്കുന്നത്. കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് പള്ളിയുമായി ബന്ധപ്പെട്ട ചുമതലകളില്‍നിന്ന് തന്നെ വിലക്കിയെന്ന ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയും രംഗത്തെത്തിയിരുന്നു.
Post Your Comments