Entertainment

മോശമായ പെരുമാറ്റം, ധിക്കാരിയാണവള്‍,എന്നോട് കളിവേണ്ട; ക്ഷുഭിതയായി ശില്‍പ്പ ഷെട്ടി

എയര്‍പോര്‍ട്ടിലെ ജീവനക്കാരിയുടെ മോശം പെരുമാറ്റത്തിനെതിരെ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി

എയര്‍പോര്‍ട്ടിലെ ജീവനക്കാരിയുടെ മോശം പെരുമാറ്റത്തിനെതിരെ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. ഓസ്ട്രേലിയന്‍ വിമാനത്താവളത്തില്‍ വെച്ചുണ്ടായ വര്‍ണവിവേചനത്തിനെതിരെയാണ് ശില്‍പ്പയുടെ രോഷം

സംഭവത്തെക്കുറിച്ച് ശില്‍പ്പ പറയുന്നതിങ്ങനെ

ക്ലിയറൻസ് കൗണ്ടറിൽ വച്ച് മെൽ എന്ന സ്ത്രീയാണ് മോശമായി പെരുമാറിയത്. വെള്ളക്കാരിയല്ലാത്തതുകൊണ്ട് തന്നോട് സംസാരിക്കേണ്ട എന്ന നിലപാടിലായിരുന്നു അവര്‍. ബിസിനസ് ക്ലാസിലായിരുന്നു എന്റെ യാത്ര. അതുകൊണ്ട് തന്നെ രണ്ട് ബാഗുകൾ മാത്രമായിരുന്നു കൈവശം ഉണ്ടായിരുന്നത്. എന്നാൽ, പകുതി മാത്രം സാധനങ്ങൾ വച്ച എന്റെ ഒരു ബാഗിന് ഭാരക്കൂടുതലുണ്ടെന്നും അതുകൊണ്ട് മറ്റൊരു കൗണ്ടറിൽ പരിശോധന നടത്തണമെന്നു അവർ ശഠിച്ചു.

കൗണ്ടർ അടയ്ക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഞാൻ അങ്ങനെ ഒരു കൗണ്ടറിൽ നിന്ന് മറ്റൊരു കൗണ്ടറിലേയ്ക്ക് ഒാടുകയായിരുന്നു ഞാൻ. ധിക്കാരിയായ മെല്ലിന് എന്നോട് എന്തോ പ്രശ്നമുള്ളതായാണ് എനിക്ക് തോന്നിയത്, നിങ്ങൾ നിങ്ങളുടെ ജീവനക്കാരെ മാന്യമായി പെരുമാറാൻ പഠിപ്പിക്കണം. തൊലിയുടെ നിറത്തിനനുസരിച്ച് മാറാനുള്ളതല്ല സ്വഭാവം. ശില്‍പ്പ തുറന്നടിച്ചു.ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ശില്‍പ്പയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button