ചവറ: പൊന്മന റോഡ് കടവില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. ദേശീയ ജലപാതയിലാണ് അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര് രക്ഷപ്പെട്ടു. പന്മന കോലം മുടിയില്‍ തെക്കതില്‍ രവീന്ദ്രന് – ലീല ദമ്പതികളുടെ മകന് ഷിജു (26) ആണു മരിച്ചത്. ചവറ കെഎംഎംഎല്‍ ലാപ്പാ തൊഴിലാളിയായിരുന്നു. ഇന്നു പുലര്‍ച്ചെ അഞ്ചിനായിരുന്നു സംഭവം. കാട്ടില്‍ മേക്കതില്‍ ക്ഷേത്ര പരിസരത്ത് കച്ചവടം നടത്തുന്നതിനായി പോയ സംഘത്തിന്റെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കച്ചവടത്തിനുള്ള സാധനങ്ങളും ഇതിലുണ്ടായിരുന്നു. അഗ്നിശമന സേനയും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ രാവിലെ ഏഴോടെ മൃതദേഹം കണ്ടെത്തി. .
Post Your Comments