Latest NewsNattuvartha

കാറുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ചു; യുവാവിന് പൊള്ളലേറ്റു

ബൈക്ക് മാന്നാർ റോഡിലേക്കു തിരിയുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നെന്നു

ചെങ്ങന്നൂർ : കാറുമായി കൂട്ടിയിടിച്ച ബൈക്കിന് തീപിടിച്ചു. സംഭവത്തിൽ ബൈക്ക് യാത്രികനായ യുവാവിനു പൊള്ളലേറ്റു. ചെറിയനാട് ആണ്ടേത്ത് സാമിനാണു (23) പൊള്ളലേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ആറുമണിക്ക് മാവേലിക്കര –കോഴഞ്ചേരി റോഡിൽ പുലിയൂർ വടക്കേമുക്കിലാണ് അപകടം. ബൈക്ക് മാന്നാർ റോഡിലേക്കു തിരിയുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഉടൻ പെട്രോൾ ടാങ്കിന്റെ ഭാഗത്തു തീപിടിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ബൈക്ക് പൂർണമായും കത്തിനശിച്ചു. അപകടത്തെ തുടർന്നു റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button