Latest NewsUSAInternational

ഭീകരതയുടെ ദുരന്തം ഏറ്റുവാങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം മുന്നിൽ: ഭീകരാക്രമണങ്ങളില്‍ 53 ശതമാനവും നടത്തിയത് ഇവർ

ഇന്ത്യയില്‍ നടന്നിട്ടുള്ള ഭീകരാക്രമണങ്ങളില്‍ 53 ശതമാനവും മാവോയിസ്റ്റുകളാണ് നടത്തിയിട്ടുള്ളത്.

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനും ഇറാഖും കഴിഞ്ഞാല്‍ ലോകത്ത് ഭീകരതയുടെ ദുരന്തം ഏറ്റവുമധികം ഏറ്റുവാങ്ങിയിട്ടുള്ള രാജ്യം ഇന്ത്യയാണെന്ന് യുഎസ് കണക്കുകള്‍. ഇന്ത്യയില്‍ നടന്നിട്ടുള്ള ഭീകരാക്രമണങ്ങളില്‍ 53 ശതമാനവും മാവോയിസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വലിയ ഭീകര സംഘടന സിപിഐ മാവോയിസ്റ്റുകളാണ്.

ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടന ഐഎസാണ്. താലിബാന്‍, അല്‍ഖ്വയ്ദ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 2017ല്‍ ജമ്മുകശ്മീരില്‍ ഭീകരാക്രമണം 25 ശതമാനം കൂടി. ഇതില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 89 ശതമാനം വര്‍ദ്ധിച്ചു. 2017ല്‍ ഇന്ത്യയിലുണ്ടായ 860 ഭീകരാക്രമണങ്ങളില്‍ 25 ശതമാനവും ജമ്മുകശ്മീരിലാണ്. ഇന്ത്യയും പാക്കിസ്ഥാനും നേരിടുന്ന ഭീകരാക്രമണങ്ങളില്‍ വലിയ അന്തരമുണ്ടെന്ന് പ്രതിരോധ വിദഗ്ധര്‍ പറഞ്ഞു.

പാക് മണ്ണില്‍ നിന്നുള്ള ഭീകരരാണ് ഇന്ത്യയില്‍ ആക്രമണം നടത്തുന്നത്. പതിറ്റാണ്ടുകളായി തങ്ങള്‍ പോറ്റിവളര്‍ന്നുള്ള അതേ ഭീകരരാണ് ഇന്നു പാക്കിസ്ഥാന് ഭീഷണിയായി വളരുന്നത്. അതെ സമയം ഇന്ത്യയിലെ മാവോയിസ്റ്റ് ആക്രമണം കുറഞ്ഞുവരികയാണെന്ന് യുഎസ് രേഖകള്‍. 2016ല്‍ 338 മാവോയിസ്റ്റ് ആക്രമണങ്ങളാണ് ഉണ്ടായത്.

2017ല്‍ ഇത് 295 ആയി കുറഞ്ഞു. പക്ഷെ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ശതമാനം കൂടി. പരിക്കേറ്റവരുടെ എണ്ണം 50 ശതമാനമാണ് കൂടിയത്.മോദി സര്‍ക്കാര്‍ മാവോയിസ്റ്റുകള്‍ക്കും നക്‌സലുകള്‍ക്കും എതിരെ കൈക്കൊണ്ട ശക്തമായ നടപടികൾ ഭീകരത കുറയാൻ കാരണമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button