Latest NewsIndia

സിഗ്നല്‍ തകരാറിലാക്കി മോഷണം, ട്രെയിനിൽ നിന്നും കവർന്നത് 35 പവൻ

സിഗ്നല്‍ തകരാറിലാക്കി മോഷണം, ട്രെയിനിൽ നിന്നും കവർന്നത് 35 പവൻ

ഹൈ​ദരാബാദ്: തെലുങ്കാനയിൽ ട്രെയിനിൽ മോഷണം.35 പവനും 10000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും നാല് യാത്രക്കാരിൽ നിന്നായി കൊള്ളയടിച്ചു. യശ്വന്ത്പുർ-കച്ചിഗുഡ എക്സ്പ്രസിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

തെലങ്കാനയിലെ മഹബൂബ്നഗർ ജില്ലയിലെത്തിയപ്പോഴാണ് മോഷണം നടന്നത്. സി​ഗ്നൽ സംവിധാനത്തിൽ കേടുപാടുകൾ ഉണ്ടാക്കി മോഷ്ടാക്കൾ ട്രെയിൻ നിർത്തിക്കുകയായിരുന്നു.

തുടർന്ന് ജാലകത്തിലൂടെ കൈ കടത്തി ആളുകളെ ഭീഷണിപ്പെടുത്തിയാണ് കൊള്ളയടിച്ചതെന്ന് റെയിൽവെ പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button