Latest NewsKerala

തലശ്ശേരിയിൽ റോഡരികിൽ മാലിന്യത്തിന് തീയിട്ടു, അഗ്നിരക്ഷാസേനയെത്തി തീയണച്ചു

ഒഴിവായത് വൻ അപകടം

തലശ്ശേരി:  രാത്രിയിലും പുലർച്ചെയും നഗരത്തിൽ മാലിന്യം കത്തിക്കൽ വ്യാപകമാകുന്നു. കഴിഞ്ഞദിവസം വിലക്ക് ലംഘിച്ച് മാലിന്യത്തിന് തീയിട്ടത് പടർന്നുപിടിക്കുകയും ഭീതിപരത്തുകയും ചെയ്തിരുന്നു. അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ലോഗൻസ് റോഡിൽ എൻ.സി.സി. റോഡിലേക്ക് തിരിയുന്നതിന്റെ എതിർവശത്തുനിന്നായിരുന്നു തീപടർന്നത്. വിവരമറിയിഞ്ഞ്‌ അഗ്നിരക്ഷാസേനയെത്തിയതിനാൽ സമീപത്തെ കെട്ടിടങ്ങളിലേക്ക് തീപടർന്നില്ല. സമീപത്ത് വസ്ത്രവില്പനശാലകളുണ്ട്. മാലിന്യം തള്ളിയ സ്ഥലത്തിന് തൊട്ടടുത്ത് പൊളിഞ്ഞുവീഴാറായ കെട്ടിടമുണ്ട്.

തീ കെടുത്താൻ വൈകിയിരുന്നെങ്കിൽ ഈ കെട്ടിടം കത്തിയമരുകയും അടുത്തുള്ള കെട്ടിടങ്ങളിലേക്ക് പടരുകയും ചെയ്യുമായിരുന്നു. വ്യക്തികളാരോ തീയിട്ടതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button