Latest NewsInternational

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന്‍റെ മോചനത്തിനായി റഷ്യ ഇടപെട്ടിരുന്നതായി റിപ്പോർട്ട്

അസാഞ്ചിനെ എംബസിയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു ശ്രമം

മോസ്കോ: റഷ്യ ലണ്ടനിലെ എംബസിയിൽ അഭയം തേടിയ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന്‍റെ മോചനത്തിനായി ഇടപെട്ടിരുന്നതായി റിപ്പോർട്ട്. വിവിധ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്.

അസാഞ്ചിനെ എംബസിയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു ശ്രമം. ഇതിനായി റഷ്യൻ നയതന്ത്ര പ്രതിനിധികൾ ഇക്വഡോറുമായി ചർച്ച നടത്തുകയും ചെയ്തു. എന്നാൽ ഈ ശ്രമം വിവാദങ്ങൾക്ക് വഴിവയ്ക്കാൻ സാധ്യതയുള്ളതിനാൽ റഷ്യ പിന്നീട് ഉപേക്ഷിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വീഡനിൽ രജിസ്റ്റർ ചെയ്ത മാനഭംഗക്കേസിൽ അറസ്റ്റ് ഭയന്ന് 2012-ലാണ് അസാഞ്ച് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button