ഡല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറില്‍ ഭരണ -പ്രതിപക്ഷ വാക്പോര് കടുക്കുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരം കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. രാഹുല്‍ ഗാന്ധിക്ക് കടുത്ത ഭാഷയിലാണ് ബിജെപി മറുപടി നല്‍കിയത്. മോദിയെന്ന ആഗോള നേതാവിനെയാണ് രാഹുല്‍ ഗാന്ധി കള്ളനെന്ന് വിളിച്ചതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇതില്‍ കൂടുതല്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അമ്മയ്ക്കൊപ്പം പ്രതിസ്ഥാനത്ത് നില്ക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.റിലയന്‍സ് കമ്പനിയെ ദസോള്‍ട്ട് ഏവിയേഷന്‍ തങ്ങളുടെ പങ്കാളിയാക്കിയത് 2012 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം ആരോപിച്ചു.10 വര്‍ഷമായി മുടങ്ങിക്കിടന്ന കരാര്‍ പൂര്‍ത്തിയാക്കിയത് മോദിയാണ്. ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം ചൈനയേയും പാക്കിസ്ഥാനേയും സഹായിക്കാനാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ ശത്രുക്കളുടെ കൈയിലെ കളിപ്പാട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.അതേസമയം റിലയന്‍സിനെ നിര്‍ദ്ദേശിച്ചത് ഇന്ത്യയാണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് വ്യക്തമാക്കി.
Post Your Comments