ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വി മറികടക്കാന്‍ സിറ്റി ഇന്ന് കാര്‍ഡിഫില്‍. ലിയോണിനെതിരെ മോശം പ്രകടനം പുറത്തെടുത്തെങ്കിലും ഫാബിയന്‍ ഡെല്‍ഫ് തന്നെയാവും സിറ്റി ലെഫ്റ്റ് ബാക്ക്. കാര്‍ഡിഫ് നിരയില്‍ പരിക്ക് മാറി ഹാരി ആര്‍തര്‍ തിരിച്ചെത്തുമെങ്കിലും ആരോണ്‍ ഗുണാര്‍സന്‍ പരിക്ക് കാരണം തിരിച്ചെത്തില്ല.
മാഞ്ചസ്റ്റര്‍ സിറ്റി നിരയില്‍ ലിയോണിനെതിരെ ബെഞ്ചില്‍ ഇരുന്ന സെര്‍ജിയോ അഗ്യൂറോ ആദ്യ ഇലവനിലക്ക് തിരിച്ചെത്തും. ബെഞ്ചമിന്‍ മെന്‍ഡി പരിക്ക് കാരണം ഇന്നും കളിക്കില്ല. കാര്‍ഡിഫിനെതിരെ പ്രീമിയര്‍ ലീഗില്‍ അവരുടെ മൈതാനത്താണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം.
Post Your Comments