CricketLatest NewsUAEGulf

അതിർത്തികടന്നുവന്ന രാജ്യസ്നേഹം: ഇന്ത്യയുടെ ദേശീയഗാനം ചൊല്ലുമ്പോൾ എഴുനേറ്റു നിന്ന് ബഹുമാനിക്കുന്ന പാക് ആരാധകൻ : വീഡിയോ

ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് ഇദ്ദേഹം എഴുനേറ്റു നിന്ന് ദേശീയഗാനം ആലപിക്കുകയും ചെയ്തു.

ക്രിക്കറ്റിനെ മാന്യന്മാരുടെ കളിയെന്നാണ് വിളിക്കാറ്.അതിന് നിരവധി ഉദാഹരണങ്ങള്‍ കളത്തിന് അകത്തും പുറത്തും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മിക്കപ്പോഴും ക്രിക്കറ്റിന് അതിരുകളും ഉണ്ടാവാറില്ല. വിശ്വാസമോ. ഭാഷയോ സംസ്‌കാരമോ കളി ആരാധകരെ വേര്‍തിരിക്കാറില്ല. ആ വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന നല്ല കാഴ്ചയുടെ വീഡിയോയാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ വൈറലാകുന്നത്.

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ ഉള്ള സ്റ്റേഡിയത്തിൽ നിന്നാണ് ഈ കാഴ്ച. വീറും വാശിയും നിറഞ്ഞ കളിയില്‍ ഇന്ത്യ ജയിച്ചിരുന്നു. എന്നാല്‍ ദുബായി സ്റ്റേഡിയത്തില്‍ ഒട്ടേറെ രസകരും മാതൃകാപരവുമായ കാഴ്ചകളും പിറന്ന മത്സരം ആയിരുന്നു കഴിഞ്ഞത്. എന്നാൽ ഇന്ന് താരമായത് കളി കാണാനെത്തിയ ഒരു പാക് ആരാധകനാണ്. ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് ഇദ്ദേഹം എഴുനേറ്റു നിന്ന് ദേശീയഗാനം ആലപിക്കുകയും ചെയ്തു.

മത്സരത്തിന് മുമ്പ് ഇന്ത്യയുടെ ദേശീയഗാനം ചൊല്ലുമ്പോഴായിരുന്നു സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറി കഴിഞ്ഞു. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button