ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാനെ കഴുത്തറത്ത് കൊല്ലുകയും കശ്മീരിലെ മൂന്ന് പൊലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വധിക്കുകയും ചെയ്ത സംഭവത്തില്‍ പാക്കിസ്ഥാന് യാതൊരു പങ്കുമില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാധാന ചര്‍ച്ചക്കായുളള ഇന്ത്യ – പാക്ക് വിദേശമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രാധാന്യമര്‍ഹിക്കുന്ന ഒരു അവസരമാണ് ഇന്ത്യ പാഴാക്കിയതെന്ന് ഇമ്രാന്‍ അഭിപ്രായപ്പെട്ടു.
യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ന്യൂയോര്‍ക്കില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സമാധാനചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്ന ഇമ്രാന്‍ഖാന്‍റെ നിര്‍ദേശം സ്വീകരിച്ചു കൊണ്ടാണ് നിര്‍ത്തിവച്ച ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ബി.എസ്.എഫ് ജവാന്‍ ജവാന്‍ നരേന്ദറിനെ കഴുത്തറുത്ത് കൊല്ലുകയും പിന്നീട് കണ്ണുകള്‍ ചൂഴ് ന്നെടുക്കയും ചെയ്യുകയും , 3 പോലീസുകാരെ വധിക്കുകയും ചെയ്ത സംഭവം ഉണ്ടായതോടെ ഇന്ത്യ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും പാക്കിസ്ഥാന്‍റെ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞുമാണ് ഇന്ത്യ യു.എന്‍ പൊതു സമ്മേളനത്തിനിടെ നടത്താനിരുന്ന വിദ്ശകാര്യ മന്തിമാരുടെ കൂടിക്കാഴ്ചക്ക് വിസമ്മതം അറിയിച്ചത്.
Post Your Comments