ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജനത്തെച്ചൊല്ലി മഹാസഖ്യത്തില്‍ തര്‍ക്കം. 2014ല്‍ ലഭിച്ച സീറ്റുകള്‍, രണ്ടും മൂന്നും സ്ഥാനങ്ങള്‍ എന്നിവയെ ആധാരമാക്കി സീറ്റ് വിഭജനം നടത്തണമെന്നാണ് എസ്പിയുടേയും ബിഎസ്പിയുടേയും ആവശ്യം. എന്നാല്‍ ഇത് സാധിക്കില്ലെന്നും 2009 അടിസ്ഥാനമാക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. 2014 അടിസ്ഥാനമാക്കിയാല്‍ എസ്പിക്കും ബിഎസ്പിക്കും മുപ്പതിലേറെ സീറ്റുകള്‍ ലഭിക്കും.
ബാക്കിയുള്ള 20 സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസ്, ആര്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ലഭിക്കുകയുള്ളു. 2009ലെ കണക്ക് പ്രകാരമാണെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിക്കും. മോദി തരംഗത്തില്‍ പ്രതിപക്ഷത്തിന്റെ അടിത്തറ തകര്‍ന്ന വര്‍ഷത്തെ സീറ്റ് വിഭജനത്തിന് ആധാരമാക്കുന്നത് ശരിയല്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.കോണ്‍ഗ്രസിന്റെ മഹാസഖ്യ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലും മധ്യപ്രദേശിലും മായാവതി അപ്രതീക്ഷ നീക്കം നടത്തിയിരുന്നു.
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വിമതന്‍ അജിത് ജോഗിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ മായാവതി മധ്യപ്രദേശില്‍ 22 സീറ്റുകളില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ അഞ്ച് മാസത്തിലേറെയായി കോണ്‍ഗ്രസുമായി നടക്കുന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് മായാവതിയുടെ നീക്കം. ഇപ്പോൾ അതെ സാഹചര്യമാണ് യു പിയിലെ സഖ്യത്തിലും ഉള്ളത്.
Post Your Comments