ഹരിപ്പാട്: അപകടത്തില്‍ വാഹന ഉടമ മരിച്ചാലുള്ള ഇന്‍ഷുറന്‍സ് കവറേജ രൂപയാക്കി ഉയര്‍ത്തി. രണ്ട് ലക്ഷം രൂപയായില്‍ നിന്നാണ് ഇപ്പോഴത്തെ വര്‍ദ്ധന. തേഡ് പാര്‍ട്ടി പ്രീമിയത്തില്‍ എല്ലാത്തരം വാഹനങ്ങളുടെയും ആര്.സി. ഉടമകള്‍ക്ക് ഉയര്‍ന്ന കവറേജിന് അര്‍ഹതയുണ്ടാകും. അപകട സമയത്ത് വാഹനമോടിക്കുന്നത് മറ്റൊരാളാണെങ്കിലും ഉടമയ്ക്ക് ആനുകൂല്യത്തിന് അര്‍ഹത ലഭിക്കും. എന്നാല്‍ ഉടമയുടെ കൈയ്യില്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. ഈ തുക നഷ്ടപരിഹാര കേസ് തീര്‍പ്പാകുന്നതിനുമുമ്പേ ആശ്രിതര്‍ക്ക് ലഭിക്കും.
രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമെങ്കില്‍ ഇടിക്കുന്ന വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യവും ലഭിക്കും. ഇതേസമയം ഉടമയ്ക്കുപകരം വാഹനം ഓടിച്ചയാള്‍ അപകടത്തില്‍ മരിച്ചാല്‍ കോടതി നിര്‍ദേശിക്കുന്ന ആനുകൂല്യമേ ലഭിക്കൂ.
ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് െഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആര്.ഡി.എ.ഐ.)യുടേതാണ് ഉത്തരവ്. അധിക കവറേജിനായി പ്രീമിയം തുകയില്‍ വര്‍ഷം 750 രൂപയുടെ വര്‍ധനയും നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ സ്വകാര്യ കാറുകള്‍ക്ക് മൂന്നുവര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെയും ഇന്‍ഷുറന്‍സ് പ്രീമിയം മുന്‍കൂറായി അടയ്ക്കണം.
Post Your Comments