തിരുവനന്തപുരം: ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രകാശിന് റെക്കോഡോടെ ഇരട്ടസ്വര്‍ണം സ്വന്തമാക്കി കേരളത്തിന്റെ സാജന്. 400 മീറ്റര്‍ ഫ്രീസ്റ്റൈലിലും, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലുമാണ് സാജന് റെക്കോഡോടെ ഒന്നാമതെത്തിയത്. 2017ല്‍ ഭോപാലില്‍ കുറിച്ച (53.83 സെക്കന്‍ഡ്) സമയം തിരുത്തി 53.46 സെക്കന്‍ഡില്‍ ലക്ഷ്യത്തിലെത്തി.
ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനം 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും, 200 മീറ്റര്‍ മിഡ്ലെയിലും സ്വര്‍ണം നേടിയിരുന്നു. ഇതോടെ സാജന്റെ നാലു സ്വര്‍ണത്തിലും റെക്കോഡിന്റെ തിളക്കമുണ്ട്. വെള്ളിയാഴ്ച 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മൂന്നുമിനിറ്റ് 54.93 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സാജന് മഹാരാഷ്ട്രയുടെ സൗരഭ് സാങേക്കറുടെ റെക്കോഡ് (മൂന്നുമിനിറ്റ് 56.17 സെക്കന്‍ഡ്) മറികടന്നു.
Post Your Comments