KeralaLatest News

മോദിയുമായുള്ള കൂടിക്കാഴ്ച: ആ പോസിറ്റീവ് എനര്‍ജി ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലെന്ന് ലാല്‍

കൂടിക്കാഴ്ചയുടെ തുടക്കം മുതല്‍ അവസാനം വരെ രാഷ്ട്രീയപരമായ ഒരു വിഷയവും തന്നോട് അദ്ദേഹം സംസാരിച്ചില്ല

തൃശൂര്‍: മോദി നല്‍കിയ പോസിറ്റീവ് എനര്‍ജി ഇപ്പോഴും ബാക്കി നില്‍ക്കുന്നു വെന്ന് നടന്‍ മോഹന്‍ ലാല്‍. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം എഴുതിയ ബ്ലോഗിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘ മുഖാമുഖം’ മോദിയെന്നാണ് ഇതിനെ മോഹനന്‍ ലാല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു മൂന്നാഴ്ച കഴിഞ്ഞിട്ടും പോസിറ്റീവ് എനര്‍ജി ബാക്കിനില്‍ക്കുന്നുവെന്നു വെന്നാണ് ലാല്‍ പറഞ്ഞത്. മോഹന്‍ലാല്‍ മോദിയെ കണ്ട ശേഷം എഴുതിയ ബ്ലോഗിലാണ് ഇതെല്ലാം പറയുന്നത്.

കൂടിക്കാഴ്ചയുടെ തുടക്കം മുതല്‍ അവസാനം വരെ രാഷ്ട്രീയപരമായ ഒരു വിഷയവും തന്നോട് അദ്ദേഹം സംസാരിച്ചില്ലെന്നും ലാല്‍ പറുന്നു. തന്റെ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കണ്ടുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് അതെല്ലാം സ്വാഭാവികമാണെന്നാണ് ലാല്‍ പറഞ്ഞത്.

അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിലുള്ള മനുഷ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘വിശ്വശാന്തി’ ട്രസ്റ്റിന്റെ പദ്ധതികള്‍ വിശദീകരിക്കാനാണു ലാല്‍ പ്രധാനമന്ത്രിയെ കണ്ടത്. കൂടാതെ കേരളത്തിലെ ആദിവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യം, നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കാന്‍സര്‍ കെയര്‍ കേന്ദ്രം, യോഗ കേന്ദ്രം, കേരളത്തിന്റെ ഭാവിക്കു വേണ്ടി ഡല്‍ഹിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ലോക മലയാളി റൗണ്ട് ടേബിള്‍ എന്നീ പദ്ധതികളെ കുറിച്ചു ലാല്‍ മോദിയോട് സംസാരിച്ചിരുന്നു. പദ്ധതികള്‍ പദ്ധതികള്‍ക്കു പ്രധാനമന്ത്രി പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. വ്യക്തിജീവിതത്തിലും ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിലും പുതിയ ഊര്‍ജവുമായാണു താന്‍ മടങ്ങിയതെന്നും ലാല്‍ എഴുതുന്നു.

ഏതു വലിയ മനുഷ്യരുടെ അടുത്തുനിന്നാലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു പോസിറ്റീവ് എനര്‍ജി അനുഭവപ്പെടും. അത് മനസ്സുതുറന്നുള്ള ആത്മാര്‍ത്ഥയോടെ നിന്നാല്‍ മാത്രമേ തിരിച്ചറിയാനാകൂ. രാഷ്ട്രീയവും രാഷ്ട്ര നിര്‍മാണവും തിരിച്ചറിഞ്ഞ ആളാണു മോദി. വിട പറയുമ്പോള്‍ തന്നെ എപ്പോള്‍ വേണമെങ്കിലും വന്ന് കാണാമെന്നും മോദി പറഞ്ഞു. അതിലൂടെ അദ്ദേഹം പകുത്തു നല്‍കിയത് ആത്മാര്‍ത്ഥതയാണെന്നും മോഹന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.

https://soundcloud.com/mohanlalvoiceblog/modified-waves-mohanlal-voice-blog

shortlink

Related Articles

Post Your Comments

Related Articles


Back to top button