കൊട്ടാരക്കര: കെഎസ്ആർടിസി ഡിപ്പോകളിലെ ഡീസൽ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മാനേജ്മെന്റ് ഉത്തരവ്. പ്രതിദിനം ഓർഡിനറി ബസുകൾക്ക് 75 ലീറ്ററും ഫാസ്റ്റ് പാസഞ്ചറിനു 100 ലീറ്ററും ഇന്ധനം നൽകിയാൽ മതിയെന്നു ഡിപ്പോകളിലെ പമ്പുകൾക്കു നിർദേശം നൽകി.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ചുള്ള അധിക സർവീസുകൾ തീരുമാനം നടപ്പാകുന്നതോടെ പൂർണമായി നിലയ്ക്കും. വൈകുന്നേരങ്ങളിലെ ഗ്രാമീണ സർവീസുകളും ഭാഗികമായി നിലയ്ക്കാനാണു സാധ്യത.
ഒരു ലീറ്റർ ഡീസലിന് 3–4 കിലോമീറ്റർ മൈലേജാണു മിക്ക കെഎസ്ആർടിസി ബസുകൾക്കും ലഭിക്കുന്നത്. പഴയ മിക്ക ബസുകൾക്കും ഇന്ധനക്ഷമത ഇതിലും കുറവാണ്.
Post Your Comments